.ഈ വര്‍ഷത്തെ LSS സ്കോളര്‍ഷിപ്പിന് നമ്മുടെ സ്കൂളിലെ മുകില്‍ എസ്സ് നായര്‍ അര്‍ഹനായി...USS സ്കോളര്‍ഷിപ്പിന് രോഷ്നിരാജും അര്‍ഹയായി...അഭിനന്ദനങ്ങള്‍........ .
പൂര്‍വ്വ വിദ്യാര്‍ത്ഥി-അദ്ധ്യാപക സംഗമം..ഉദ്ഘാടനം ശ്രീ.വി ശശി MLA 18.11.2012

സദസ്സ്


പ്രശസ്ത ചിത്രകാരന്‍ശ്രീ.ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായര്‍
(പൂര്‍വ്വ വിദ്യാര്‍ത്ഥി)

അദ്ധ്യക്ഷന്‍ ശ്രീ.ആര്‍ സുഭാഷ്...പഞ്ചായത്ത് പ്രയിഡന്റ്

വാര്‍ഷികാഘോഷങ്ങള്‍ക്കായി സ്കൂളിന്റെ ചരിത്രവും,സാംസ്ക്കാരിക തനിമയും,വിദ്യാഭ്യാസ പ്രാധാന്യവും ഉള്‍ക്കൊള്ളുന്ന ലോഗോ ക്ഷണിക്കുന്നു..തെരഞ്ഞെടുക്കുന്ന ലോഗോക്ക് സമ്മാനംനല്‍ക്കുന്നതാണ്..ലോഗോകള്‍ ജനറല്‍ കണ്‍വീനര്‍,വാര്‍ഷികാഘോഷകമ്മറ്റി.ഗ വ.യുപിഎസ് ചിറയിന്‍കീഴ് എന്നവിലാസത്തില്‍25.10.2012 നു മുമ്പായി എത്തിക്കേണ്ടതാണ്....
175 ാമത് വാര്‍ഷികാഘോഷത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം.2.10.2012 ന് സ്കൂളില്‍ വെച്ച് ചേര്‍ന്നു...ബഹു.എം എല്‍.എ, ശ്രീ. വി.ശശി യോഗം ഉദ്ഘാടനം ചെയ്തു..ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ,ആര്‍.സുഭാഷ് അദ്ധ്യക്ഷനായിരുന്നു..ഒരു വര്‍ഷം നീണ്ടു നില...
്‍ക്കുന്ന വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു..പൂര്‍വ്വ അദ്ധ്യാപക -വിദ്യാര്‍ത്ഥിസംഗമം,വിദ്യാഭ്യാസ-ആരോഗ്യ-കാര്‍ഷിക-പ്രദര്‍ശനം,വിദ്യാര്‍ത്ഥികള്‍ക്കും,രക്ഷിതാക്കള്‍ക്കും തൊഴില്‍ പരിശീലനം,ഈസി ഇംഗ്ലീഷ്,ഗണിതം മധുരം --പഠനകളരികള്‍,പ്രേം നസീറിന്റെ സ്മരണാര്‍ത്ഥം സിനിമാ നിര്‍മ്മാണം,പ്രൊ,ജി.ശങ്കരപിള്ള സാറിന്റെ ഓര്‍മ്മയ്ക്കായ് നാടക ശില്പശാല,സുവനീര്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു...
ശ്രീ.വി ശശി എം എല്‍ എ, മുഖ്യ രക്ഷാധികാരിയായി,ശ്രീ ആര്‍ സുഭാഷ് ചെയര്‍മാനും,ശ്രീമതി,എസ്സ് സമീനാബീവി{ഹെഡ് മിസ്ത്രസ്സ്} ജനറല്‍ കണവീനറുമായി 101അംഗ സ്വാഗതസംഘം രൂപീകരിച്ചു...വിവിധ ഉപ സമിതികളും രൂപീകരിച്ചു...എസ്സ്.എം സി ചെയര്‍മാന്‍ ശ്രീ.സി.രവീന്ദ്രന്‍ സ്വാഗതവും,സ്റ്റാഫ് സെക്രട്ടറി ശ്രീ.സി എല്‍ രജീഷ് നന്ദിയും പറഞ്ഞു......
ഗണിതശാസ്ത്ര വര്‍ഷം  2012-ഗണിതക്ലബ്ബിന്റെ കലണ്ടര്‍ പ്രകാശനം


സ്കൂള്‍ ഡയറിയുടെയും,ഐഡന്റികാര്‍ഡിന്റെയും ഉദ്ഘാടനം  9.7.2012 ന് അസംബ്ളിയില്‍ വെച്ച് നടത്തപ്പെട്ടു.......
anti tobacco day special assembly



june 26 -anti tobacco  day


anti tobacco day--dramma by students(26.6.2012)

'''madhuram malayalam'' mathrubhumi daily 26.6.2012







2012 ജൂണ്‍ 5 ..പരിസ്ഥിതി ദിനാഘോഷം


ദേശാഭിമാനി എന്റെ പത്രം...2012-13 വര്‍ഷത്തെ ഉദ്ഘാടനം

പ്രവേശനോത്സവം 2012-13











2012-13 വര്‍ഷത്തെ പ്രവേശനോത്സവം ആഹ്ലാദകരമായ അന്തരീക്ഷത്തില്‍ പ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ആര്‍ സുഭാഷ് അക്ഷരദീപം കൊളുത്തി  ഉദ്ഘാടനം ചെയ്തു.പി ടി എ  പ്രസിഡന്റ് ശ്രീ.സി രവീന്ദ്രന്‍ അദ്ധ്യക്ഷനായിരിന്നു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ.വാഹിദ് സൗജന്യ യൂനിഫോം വിതരണം  ഉദ്ഘാടനം ചെയ്തു.ചെണ്ട മേളത്തിന്റെ അകമ്പടിയോടെയുള്ള പ്രവേശനോത്സവഘോഷയാത്രയും ഉണ്ടായിരുന്നു.  പ‍ഞ്ചായത്ത് അംഗങ്ങളായ ശ്രീ.മോനി ശാര്‍ക്കര,ശ്രീ.ജി വ്യാസന്‍,മുന്‍  പി ടി എ  പ്രസിഡന്റ് ശ്രീ.രമേശന്‍ എന്നിവര്‍ സംസാരിച്ചു.വിദ്യാര്‍ത്ഥികളുടെ   പ്രവേശനോത്സവ ഗാനവും ഹൃദ്യമായിരുന്നു. പുതിയ കൂട്ടുകാരെ കിരീടമണിയിച്ചുകൊണ്ട് സ്വീകരിച്ചു.പായസ വിതരണവും ഉണ്ടായിരുന്നു.ഹെഡ്മിസ്ത്രസ്സ് ശ്രീമതി.എസ്സ്.സമീനാബീവി സ്വാഗതവും,സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി.ശോഭന നന്ദിയും പറഞ്ഞു...
ക്ളാസ്സ് പി.ടി.എ 20.1.2012 വെള്ളി