.ഈ വര്‍ഷത്തെ LSS സ്കോളര്‍ഷിപ്പിന് നമ്മുടെ സ്കൂളിലെ മുകില്‍ എസ്സ് നായര്‍ അര്‍ഹനായി...USS സ്കോളര്‍ഷിപ്പിന് രോഷ്നിരാജും അര്‍ഹയായി...അഭിനന്ദനങ്ങള്‍........ .
ചിറയിന്‍കീഴ് ശാര്‍ക്കര ഗവ യു പി എസ്സിലെ കൊച്ചുമക്കളുടെ ഹിന്ദിയിലെ ഓണവിശേഷം https://youtu.be/6xTcM_v7umA

പൂമൊട്ടുകള്‍  ഡിജിറ്റല്‍ മാഗസിന്‍

DIGITAL MAGAZINE 


ശിശുദിനാഘോഷം 2020


 

 
 
കണ്ണന്റെ അമ്മ..മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ സൃഷ്ടി



 


 

സുഹൃത്ത് ,കോം നിര്‍ദ്ധനരായ കുട്ടികള്‍ക്ക് നോട്ടുബുക്ക് വിതരണം ചെയ്യുന്നു....
ജൂണ്‍ 5 പരിസ്ഥിതി ദിനം
പരിസ്ഥിതി റാലി


പ്രത്യേക അസംബ്ലി....പ്രതിജ്ഞ....നാടകം....പരിസ്ഥിതിഗാനം....

വൃക്ഷതൈ നടുന്നു

വൃക്ഷതൈ നടുന്നു

വീഡിയോ പ്രദര്‍ശനം

think,eat,save......short film

പരിസ്ഥിതി പ്രതിജ്ഞ

ആറ്റിങ്ങല്‍ ഉപജില്ലാ പ്രവേശനോത്സവം ഉദ്ഘാടനം നമ്മുടെ സ്കൂളില്‍ വെച്ച് 3.6.13 ന് ബഹു എം എല്‍ എ ശ്രീ വി ശശി നിര്‍വ്വഹിച്ചു.എസ് എം സി  ചെയര്‍മാന്‍ ശ്രീ സി രവീന്ദ്രന്‍ അദ്ധ്യക്ഷനായിരുന്നു..പഠനോപകരണ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആര്‍ സുഭാഷ് നിര്‍വ്വഹിച്ചു.ജനപ്രതിനിധികളായ ശ്രീ,പി മണികണ്ഠന്‍,ശ്രീ ജി വ്യാസന്‍,ശ്രീ മോനി ശാര്‍ക്കര,എ ഇ ഒ ശ്രീമതി എം സുലേഖ,ഡയറ്റ് ഫാക്കല്‍റ്റി ശ്രീ ജയധര്‍,എന്നിവര്‍ സംസാരിച്ചു..ബി പി ഒ ഇന്‍ചാര്‍ജ്ജ് ശ്രീമതി രേഖ നന്ദി രേഖപ്പെടുത്തി..നവാഗതര്‍ക്ക് കൈനിറയെ സമ്മാനങ്ങള്‍ നല്‍കി....തുടര്‍ന്ന് ഭക്ഷണവിതരണവും ഉണ്ടായിരുന്നു..കനത്ത മഴ ചടങ്ങിന്റെ മോടി കുറച്ചു




https://www.facebook.com/pages/Govt-UPS-Sarkara-Chirayinkeezh/248629031853611

നമ്മുടെ ഫേസ് ബുക്ക് പേജിന്റെ അഡ്രസ്സ്...
ശതോത്തര പ്ലാറ്റിനം ജൂബിലി ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ.പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യുന്നു

സംസ്ഥാന കൃഷി വകുപ്പ് 2012-13 വര്‍ഷം നടത്തിയ സമഗ്ര പച്ചക്കറികൃഷി പദ്ധതിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചതിന് ഗവ,യു പി എസ് .ചിറയിന്‍കീഴിന് കൃഷി മന്ത്രി ഒപ്പിട്ട ആദരവ്..........
വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനങ്ങള്‍....
ഗവ.യു പി എസ് ചിറയിന്‍കീഴിന്റെ 175 വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം 27.3.13 ,ന് 3 Pm ന് ബഹു.വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ,അബ്ദുറബ്ബ് നിര്‍വ്വഹിക്കുന്നു..ബഹു,എം .എല്‍. എ ശ്രീ, വി .ശശി അദ്ധ്യക്ഷനാകുന്നു....DPI,SSA SPD, തുടങ്ങിയ ഉദ്യോഗസ്ഥരും മറ്റു ജനപ്രതിനിധികളും പങ്കെടുക്കുന്നു........സമ്മേളനം വന്‍ വിജയമാക്കുവാന്‍ എല്ലാവരുടേയും മഹനീയസാന്നിധ്യം സാദരം ക്ഷണിക്കുന്നു




22.3.13 ന് നടന്ന് 175വാര്‍ഷികാഘോഷ വിളംബര ഘോഷയാത്ര



ക്ലസ്റ്റര്‍ തല ഇംഗ്ലീഷ് ഫെസ്റ്റ് --ഒന്നാം സ്ഥാനം സ്കൂളിനു നേടിതന്ന വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു
നവംബര്‍30--ശാന്തി യാത്ര...




സര്‍വ്വ മത പ്രാര്‍ത്ഥന

ENGLISH FEST.....2012-13






SBT ചിറയിന്‍കീഴ് സംഭാവന ചെയ്ത വാട്ടര്‍ പ്യൂരിഫയര്‍

പൂര്‍വ്വ വിദ്യാര്‍ത്ഥി-അദ്ധ്യാപക സംഗമം..ഉദ്ഘാടനം ശ്രീ.വി ശശി MLA 18.11.2012

സദസ്സ്


പ്രശസ്ത ചിത്രകാരന്‍ശ്രീ.ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായര്‍
(പൂര്‍വ്വ വിദ്യാര്‍ത്ഥി)

അദ്ധ്യക്ഷന്‍ ശ്രീ.ആര്‍ സുഭാഷ്...പഞ്ചായത്ത് പ്രയിഡന്റ്

വാര്‍ഷികാഘോഷങ്ങള്‍ക്കായി സ്കൂളിന്റെ ചരിത്രവും,സാംസ്ക്കാരിക തനിമയും,വിദ്യാഭ്യാസ പ്രാധാന്യവും ഉള്‍ക്കൊള്ളുന്ന ലോഗോ ക്ഷണിക്കുന്നു..തെരഞ്ഞെടുക്കുന്ന ലോഗോക്ക് സമ്മാനംനല്‍ക്കുന്നതാണ്..ലോഗോകള്‍ ജനറല്‍ കണ്‍വീനര്‍,വാര്‍ഷികാഘോഷകമ്മറ്റി.ഗ വ.യുപിഎസ് ചിറയിന്‍കീഴ് എന്നവിലാസത്തില്‍25.10.2012 നു മുമ്പായി എത്തിക്കേണ്ടതാണ്....
175 ാമത് വാര്‍ഷികാഘോഷത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം.2.10.2012 ന് സ്കൂളില്‍ വെച്ച് ചേര്‍ന്നു...ബഹു.എം എല്‍.എ, ശ്രീ. വി.ശശി യോഗം ഉദ്ഘാടനം ചെയ്തു..ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ,ആര്‍.സുഭാഷ് അദ്ധ്യക്ഷനായിരുന്നു..ഒരു വര്‍ഷം നീണ്ടു നില...
്‍ക്കുന്ന വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു..പൂര്‍വ്വ അദ്ധ്യാപക -വിദ്യാര്‍ത്ഥിസംഗമം,വിദ്യാഭ്യാസ-ആരോഗ്യ-കാര്‍ഷിക-പ്രദര്‍ശനം,വിദ്യാര്‍ത്ഥികള്‍ക്കും,രക്ഷിതാക്കള്‍ക്കും തൊഴില്‍ പരിശീലനം,ഈസി ഇംഗ്ലീഷ്,ഗണിതം മധുരം --പഠനകളരികള്‍,പ്രേം നസീറിന്റെ സ്മരണാര്‍ത്ഥം സിനിമാ നിര്‍മ്മാണം,പ്രൊ,ജി.ശങ്കരപിള്ള സാറിന്റെ ഓര്‍മ്മയ്ക്കായ് നാടക ശില്പശാല,സുവനീര്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു...
ശ്രീ.വി ശശി എം എല്‍ എ, മുഖ്യ രക്ഷാധികാരിയായി,ശ്രീ ആര്‍ സുഭാഷ് ചെയര്‍മാനും,ശ്രീമതി,എസ്സ് സമീനാബീവി{ഹെഡ് മിസ്ത്രസ്സ്} ജനറല്‍ കണവീനറുമായി 101അംഗ സ്വാഗതസംഘം രൂപീകരിച്ചു...വിവിധ ഉപ സമിതികളും രൂപീകരിച്ചു...എസ്സ്.എം സി ചെയര്‍മാന്‍ ശ്രീ.സി.രവീന്ദ്രന്‍ സ്വാഗതവും,സ്റ്റാഫ് സെക്രട്ടറി ശ്രീ.സി എല്‍ രജീഷ് നന്ദിയും പറഞ്ഞു......